പത്തു വർഷത്തെ ജയിൽവാസം അവസാനിച്ച് വിയ്യൂർ ജയിലിന്റെ കരിങ്കൽ മതിൽക്കെട്ടുകൾക്ക് പുറത്തേക്ക് ജമീലയും ജലജയും ചുവടുവെച്ചു. ഒരേ സെല്ലിലെ ഇരുമ്പഴികൾക്കുള്ളിൽ പങ്കിട്ട പത്തു വർഷത്തെ സങ്കടങ്ങളും സ്വപ്നങ്ങളും ആ നിമിഷം അവരുടെ കണ്ണുകളിൽ നനവായി പടർന്നു.
പുറത്തെ ലോകത്തിന്റെ തിരക്കുകളിലേക്ക് പിരിയുന്നതിന് മുൻപ്, ജലജ ജമീലയെ കെട്ടിപ്പിടിച്ചു. ആ ആലിംഗനത്തിൽ ഒരു പതിറ്റാണ്ടിന്റെ ആത്മബന്ധമുണ്ടായിരുന്നു. പതുക്കെ വിട്ടുമാറിക്കൊണ്ട് ജലജ പറഞ്ഞു:
"ശെരി എടി ബാക്കി ഇനി കാണുമ്പോ പറയണ്ട് "

അഭിപ്രായങ്ങള്‍